2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കെവിന്‍ വധം: കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു

കോട്ടയം: കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു. എ.എസ്.ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. ഒപ്പമുണ്ടായിരുന്ന പോലിസ് ഡ്രൈവറുടെ മൂന്നു വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. മുഖ്യപ്രതി ഷാനുവില്‍ നിന്നാണ് എ.എസ്.ഐ കൈക്കൂലി വാങ്ങിയത്. കോട്ടയം ജില്ലാ മേധാവി ഹരിശങ്കറാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്.

കെവിന്റെ മരണം ദുരഭിമാനക്കൊലയാണെന്ന് കഴിഞ്ഞ ദിവസം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എ.എസ്.ഐക്കെതിരായ നടപടി. കഴിഞ്ഞ മെയ് 28നാണ് കെവിന്റെ മൃതദേഹം തെന്മലയ്ക്കടുത്ത് ചാലിക്കരയാറ്റില്‍ കണ്ടെത്തിയത്. കെവിനെ നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പേര്‍ ചേര്‍ന്ന തട്ടിക്കൊണ്ടുപോവുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.