2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഊദിയിൽ ചെർപ്പുളശേരി സ്വദേശി ഉറക്കത്തിൽ മരിച്ചു

    റിയാദ്: സഊദിയിൽ ചെർപ്പുളശേരി സ്വദേശി സലിം മാട്ടറ (61) യാണ് ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്ത് ഉറക്കത്തിൽ മരണപ്പെട്ടത്. 32 വർഷമായി കുടുംബത്തോടൊപ്പം ജിദ്ദയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നിസാൻ സ്‌പെയർ പാട്‌സ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. എം.ഇ.എസ്, കൈരളി തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു.

     ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: മുഹമ്മദ് മാട്ടറ, മാതാവ്: ബീബിമാൾ. ഭാര്യ: ആയിഷാബി, മക്കൾ: നൂറ, ലൈല, ആമിർ. മരുമക്കൾ: നഹാസ് (ദുബൈ) ഹിജാസ് (ബഹ്‌റൈൻ) സഹോദരങ്ങൾ: സൈഫു, സുഹൈൽ, റുബീന, ആസ്യ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.