2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

താനറിയാതെ ഇഖാമ പകര്‍പ്പില്‍ കെട്ടിടം വാടകക്കെടുത്തു; ഒടുവില്‍ മദ്യ നിര്‍മ്മാണ കേസില്‍ പിടിയില്‍, മോചനം ലഭിച്ചിട്ടും ഞെട്ടലില്‍ നിന്നും മുക്തമാക്കാതെ മലപ്പുറം സ്വദേശി

 

റിയാദ്: താനറിയാതെ തന്റെ ഇഖാമ പകര്‍പ്പ് ഉപയോഗിച്ച് കെട്ടിടം വാടകക്കെടുക്കുകയും ഒടുവില്‍ മദ്യ നിര്‍മ്മാണത്തിന് പോലീസില്‍ പിടിയിലാവുകയും ചെയ്ത മലയാളി യുവാവിന് മോചനം. ഇഖാമ പകര്‍പ്പ് വെച്ച് കെട്ടിടം വാടകക്കെടുത്ത് നടത്തിയിരുന്ന മദ്യ നിര്‍മ്മാണ കേന്ദ്രം പോലീസ് പിടിച്ചതോടെയാണ് കെട്ടിടം വാടകക്കെടുത്ത വ്യക്തിയെ തേടി പോലീസ് ഇറങ്ങിയത്. എന്നാല്‍, ഇതൊന്നും അറിയാതെ ജോലി ചെയ്തു വരുന്നതിനിടെ നിരപരാധിയായ യുവാവ് പോലീസ് പിടിയിലാകുകയായിരുന്നു. ഏതാനും ദിവസം കസ്റ്റഡിയില്‍ വെച്ച യുവാവിനെ നിരപരാധിയാണെന്ന് കണ്ടെത്തിയതോടെ പോലീസ് ഒടുവില്‍ മോചിപ്പിച്ചു.
ദമാം ടോയോട്ടയിലെ കോസ്‌മെറ്റിക് ഹോള്‍സെയില്‍ കടയില്‍ ജോലി ചെയ്തു വരുന്ന മലപ്പുറം പനച്ചിക്കല്‍ ബാസിതിനാണ് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത നടപടികള്‍ നേരിടേണ്ടി വന്നത്. ദി ദിവസങ്ങളുടെ ജയില്‍വാസത്തിനുശേഷം ഇയാളുെട നിരപരാധിത്വം ബോധ്യപ്പെട്ട് ജയില്‍ മോചിതനായെങ്കിലും നിരപരാധിയായ തനിക്ക് അനുഭവിക്കേണ്ടിവന്ന മാനസിക സംഘര്‍ഷത്തില്‍നിന്ന് ഇനിയും മോചിതനായിട്ടില്ല. യുവാവിന്റെ മാതാപിതാക്കളും ഭാര്യയും മക്കളും മാസങ്ങള്‍ക്കുമുമ്പ് സന്ദര്‍ശക വിസയിലെത്തിയിരുന്നു. എന്നാല്‍, ഇവര്‍ നാട്ടിലേക്ക് തിരിച്ചു പോകുന്നതിന്റെ തലേ ദിവസമാണ് യുവാവിനെതിരെ കേസുണ്ടെന്നും സ്‌റ്റേഷനില്‍ ഹാജരാക്കണമെന്നും സ്‌പോണ്‍സര്‍ക്ക് വിവരം ലഭിച്ചത്. സ്‌പോണ്‍സറുമായി സ്‌റ്റേഷനില്‍ എത്തിയതോടെ ബാസിതിന്റെ തടവിലാക്കി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഒരു മാസം മുമ്പ് ദമാമില്‍ പിടികൂടിയ മദ്യനിര്‍മാണ കേന്ദ്രം വാടകക്ക് എടുത്തിരിക്കുന്നത് ബാസിതിെന്റ ഇഖാമ പകര്‍പ്പിലാെണന്ന് കണ്ടെത്തിയത്. താന്‍ ഇതുവരെ ഇങ്ങനെയൊരു സ്ഥലം കണ്ടിട്ടില്ലെന്നും താന്‍ ഇഖാമ പകര്‍പ്പ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ബാസിത് തറപ്പിച്ച് പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തിരികെ നാട്ടിലേക്കുപോകുന്ന മാതാപിതാക്കളും ഭാര്യയും മക്കളും ജയിലില്‍ എത്തിയാണ് കണ്ണീര്‍ കടലോടെ ബാസിതിനോട് യാത്ര പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിെന്റ മേല്‍േനാട്ടക്കാരനും ഹൗസ് ഡ്രൈവറുമായ മലയാളിയില്‍ നിന്ന് മറ്റൊരു ഹൗസ് ഡ്രൈവറായ മലയാളിയാണ് സന്ദര്‍ശക വിസയിലെത്തുന്ന തന്റെ ബന്ധുവിനാണെന്നറിയിച്ച് മൂന്നുമാസത്തേക്ക് കെട്ടിടം വാടകക്കെടുത്തതെന്ന് വ്യക്തമായത്. ഇയാള്‍ നാട്ടിലേക്ക് പോയതിനാല്‍ ഇഖാമ പകര്‍പ്പ് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടു പിടിക്കാനുള്ള അന്വേഷണം തുടരുകയാണ്. ഒരു ക്ലിനിക്കില്‍ ചികിത്സതേടി പോയപ്പോള്‍ ഇഖാമ പകര്‍പ്പ് നല്‍കിയത് മാത്രമേ ബാസിതിെന്റ ഓര്‍മയിലുള്ളൂ. സാമൂഹികപ്രവര്‍ത്തകനായ ഷാജി വയനാടിെന്റ നിരന്തരമായ ഇടപെടലുകളാണ് സാബിതിെന്റ മോചനം സാധ്യമാക്കിയത്. പൊലീസ് അധികാരികളോടും കേസുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരോടും ബാസിതിെന്റ നിരപരാധിത്വം ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് കെട്ടിടത്തിെന്റ മേല്‍നോട്ടക്കാരനായ മലയാളിയെ വിളിച്ചുവരുത്തി ബാസിതിെന്റ ഫോട്ടോ കാണിക്കുകയും ഇയാളല്ല കെട്ടിടം വാടകക്കെടുത്തതെന്ന് ഉറപ്പു വരുത്തുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച പകല്‍ ബാസിതിനെ പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചത്. മലയാളികള്‍ക്കിടയില്‍ തന്നെ ഇത്തരം അധോലക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ബാസിതിന്റെ നിരപരാധിത്വം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.