2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ആശുപത്രികള്‍ നടത്തേണ്ടതെങ്ങിനെയെന്ന് പഠിക്കാം’- ആദിത്യനാഥിനെ പരിഹസിച്ച് സി.പി.എം

കണ്ണൂര്‍: ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിന് കേരളത്തിലെത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരിഹാസ ശരമുതിര്‍ത്ത് സി.പി.എം. ട്വിറ്റര്‍ വഴിയാണ് പാര്‍ട്ടിയുടെ കടന്നാക്രമണം. ആശുപത്രികള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന് പഠിക്കാന്‍ ആദിത്യനാഥിനെ സ്വാഗതം ചെയ്യുന്നതാണ് സന്ദേശം. 70ല്‍ അധികം കുട്ടികളുടെ മരണത്തിനിടയാക്കിയ ഗൊരഖ്പൂര്‍ ദുരന്തത്തിലൂന്നുതാണ് ട്വിറ്റര്‍ മസേജ്.

‘എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്ന് പഠിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിലെ ആശുപത്രികളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു’ എന്നാണ് സി.പി.എമ്മിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്.

ഗൊരക്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ 70ലേറെ കുട്ടികള്‍ മരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ആരോഗ്യപരിപാലന സംവിധാനങ്ങളുടെ അഭാവത്തിന്റെയും ആശുപത്രികളുടെ ദയനീയസ്ഥിതിയുടെയും പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിന് ഇന്ന് രാവിലെയാണ് യോഗി ആദിത്യനാഥ് കണ്ണൂരിലെത്തിയത്. കീച്ചേരിയില്‍നിന്ന് ആരംഭിച്ച യാത്രയില്‍ പങ്കെടുക്കുന്ന ആദിത്യനാഥ്, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന പൊതുയോഗത്തില്‍ സംസാരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.