2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹര്‍ത്താല്‍ നടത്തുന്നത് സഹികെട്ടിട്ട്, ഇത് യു.ഡി.എഫ് നയമല്ല- ചെന്നിത്തല

മലപ്പുറം: കേന്ദ്രവും സംസ്ഥാനവും ചേര്‍ന്നു ജനജീവിതം ദുസ്സഹമാക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ഹര്‍ത്താലിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എപ്പോഴും ഹര്‍ത്താല്‍ നടത്തുക എന്നത് യു.ഡി.എഫ് നയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ വില വര്‍ദ്ധനവിലുടെ കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുകയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് ഇതിന്റെ അധിക നികുതി വേണ്ടന്നു വെച്ചത് ജനങ്ങള്‍ക്ക് ചെറിയ ആശ്വാസമാവുമ്പോള്‍, കേരള സര്‍ക്കാര്‍ ഇതിനു തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.