2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അമിത് ഷാ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ -ബൃന്ദ കാരാട്ട്

കണ്ണൂര്‍: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അമിത് ഷാ ഏറ്റുമുട്ടല്‍ വിദഗ്ധനാണെന്ന് അവര്‍ പരിഹസിച്ചു. അമിത് ഷായുടെ കണ്ണൂര്‍ സന്ദര്‍ശനത്തില്‍ നടത്തിയ പരാമര്‍ങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

യോഗി ആദിത്യ നാഥ് കേരളത്തിലെ റോഡുകളും ആശുപത്രികളും സന്ദര്‍ശിക്കണമെന്നും അവര്‍ പറഞ്ഞു. ഗോരഖ്പൂര്‍ ആശുപത്രിയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഇത് അദ്ദേഹത്തെ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളമടക്കം സി.പി.എമ്മിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്രമവും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്ന് ബിജെപിയുടെ ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യവെ അമിത് ഷാ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ സി.പി.എം മുന്നണി അധികാരത്തില്‍ വന്നപ്പോഴൊക്കെ അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്നും ബംഗാളിലും ത്രിപുരയിലും ഇതുതന്നെയാണ് സ്ഥിതിയെന്നും അമിത് ഷാ ആരോപിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.