2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നടിക്കെതിരായ അതിക്രമം: നാദിര്‍ഷായുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: നടിക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. ചോദ്യം ചെയ്യുന്നതിനോ വേണമെങ്കില്‍ അറസ്റ്റു ചെയ്യുന്നതിനെ ഇത് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കി. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കി വിളിപ്പിക്കാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

എല്ലാ സാക്ഷികളേയും പ്രതിയാക്കിയാല്‍ കേസ് മുന്നോട്ടു പോവില്ലെന്നും പരാമര്‍ശിച്ച കോടതി യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ ഇത് കാരണമാവുമെന്നും ചൂണ്ടിക്കാട്ടി.

നാദിര്‍ഷ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ 85 ദിവസത്തെ തടവിനു ശേഷം കഴിഞ്ഞ ദിവസം നടന്‍ ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.