2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

കേരളവും ഇന്ത്യയുടെ ഭാഗമെന്ന് ഓര്‍ക്കണം

മുനവറലി ശിഹാബ് തങ്ങള്‍

കേരളത്തിന്റെ പ്രളയക്കെടുതി കേട്ടറിഞ്ഞ് നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്്. വ്യക്തിപരമായും അല്ലാതെയും സ്ഥാപനങ്ങളും വന്‍കിട കമ്പനികളും രംഗത്തുണ്ട്്. വിദേശരാജ്യങ്ങള്‍, വിശേഷിച്ചും അറബ് രാജ്യങ്ങളുടെ ഈ രംഗത്തെ ഇടപെടല്‍ ഏറെ പ്രശംസനീയമാണ്. 700 കോടി രൂപയാണ് യു.എ.ഇ ഗവണ്‍മെന്റ് കേരളത്തിനായി പ്രഖ്യാപിച്ചത്്. 

35 കോടി ഖത്തറും പ്രഖ്യാപിച്ചു. ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ സഹായങ്ങള്‍ ഇതിനകം കേരളത്തിനായി പ്രഖ്യാപിക്കപ്പെട്ടു. വിദേശരാജ്യങ്ങളും വിദേശവ്യക്തികളും നടത്തിയ സഹായ വാഗ്ദാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അത് കൃത്യമായി എത്തിക്കുന്നതിനും ബാധ്യതപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ തന്നെ തടസം നില്‍ക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. നേപ്പാളില്‍ ഭൂകമ്പസമയത്ത് 6,000 കോടി രൂപയാണ് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയത്്. ബി.ജെ.പിയുടെ ആസ്ഥാന മന്ദിരം പണിയാനും കോടിക്കണക്കിന് രൂപ നല്‍കിയ ചരിത്രവസ്തുതകള്‍ നിലവിലുണ്ട്്. ഇക്കാര്യത്തില്‍ കേരളവും ഇന്ത്യയുടെ സംസ്ഥാനമാണെന്ന ബോധം കേന്ദ്ര സര്‍ക്കാറിന് വേണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.