2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: പി.സി ജോര്‍ജിനോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എയോട് വിശദീകരണം തെടുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ് ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടാതെന്നും അദ്ദേഹം വ്യക്തമാക്കി.

കന്യാസ്ത്രീക്ക് പരാതിയുണ്ടെന്ന്  അറിയിച്ചാല്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കുമെന്ന് നേരത്തെ പൊലിസ് അറിയിച്ചിരുന്നു. കോട്ടയം പ്രസ് ക്ലബ്ബിലും പിന്നീട് വീട്ടിലും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പി.സി ജോര്‍ജ് അധിക്ഷേപിച്ചത്.

അതേസമയം, സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴി പൊലിസിന് രേഖപ്പെടുത്താനായിട്ടില്ല. കുറവിലങ്ങാട് എസ്.ഐയുടെ നേതൃത്വത്തില്‍ മഠത്തിലെത്തിയ പൊലിസ് സംഘത്തെ കാണാന്‍ കന്യാസ്ത്രീ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് പൊലിസ് തിരിച്ചു പോവുകയായിരുന്നു.

ജോര്‍ജിനോട് ദേശീയ വനിതാ കമ്മീഷന്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 20ന് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.