2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ജലന്ധര്‍ ബിഷപിനെതിരായ പീഡന ആരോപണം കര്‍ദിനാള്‍ മറച്ചു വച്ചു; പരാതിയുമായി വിശ്വാസികള്‍

കൊച്ചി: ജലന്ധര്‍ ബിഷപ് പീഡിപ്പിച്ചെന്ന് കാണിച്ച് കന്യാസ്ത്രീ ബിഷപ് ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്നും സംഭവം മറച്ചുവെച്ചെന്നും ആരോപിച്ച് ആലഞ്ചേരിക്കെതിരേ വിശ്വാസികളുടെ സംഘടന പരാതി നല്‍കി.

വിശ്വാസികളുടെ സംഘടനയായ എ.എം.ടിയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെയ്ക്ക് പരാതി നല്‍കിയത്.

ജലന്ധര്‍ ബിഷപ് തന്നെ പീഡനത്തിനിരയാക്കിയെന്ന്  കാണിച്ച് കന്യാസ്ത്രീ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, അത് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കാനോ പരാതിയെ കുറിച്ച് അന്വേഷിക്കാനോ തയ്യാറായില്ലെന്നാണ് വിശ്വാസികള്‍ ആരോപിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.