2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ശബരിമലയില്‍ സ്ത്രീകളെ വീണ്ടും തടഞ്ഞു

ഇവിടത്തെ ആചാരങ്ങളെ കുറിച്ചൊന്നും അവര്‍ക്കു വ്യക്തമായ ധാരണയുണ്ടായിരുന്നില്ല

 

തെലുങ്കാനയില്‍ നിന്നും വന്ന രണ്ടു സത്രീകളെ ഇന്നു വീണ്ടും ശബരിമലയില്‍ തടഞ്ഞു. മുന്നംഗ കുടുംബത്തിലെ രണ്ടു സത്രീകളെയാണ് കാനന പാതയില്‍ വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞത്.
ഇതിനെ തുടന്ന് ഇവര്‍ മടങ്ങുകയും ചെയ്തു. സുപ്രീം കോടതി വിധിയും കേരളത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളും അറിയാതെയാണ് ഇവര്‍ ശബരിമലയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു വന്നപ്പോള്‍ ശബരി മലയിലേക്കും വരികയായിരുന്നു. ഇവിടത്തെ ആചാരങ്ങളെ കുറിച്ചൊന്നും അവര്‍ക്കു വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും തെലുങ്കു ഭാഷ മാത്രമേ അറിയുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇവരെ മല കയറാന്‍ സഹായിക്കാമെന്ന് പൊലീസ് ഉറപ്പു നല്‍കിയെങ്കിലും ഇവര്‍ പിന്‍മാറുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.