2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നു പേര്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. ജിതേഷ്, ഫായിസ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തു വിട്ടിട്ടില്ല. ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലിസ് പറയുന്നത്.

പ്രതികള്‍ക്കെതിരെ ഇന്നലെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദ് വെട്ടേറ്റു മരിക്കുന്നത്. നാലു വര്‍ഷം മുന്‍പ് സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു നെന്മിനി സ്വദേശിയായ ആനന്ദ്. കാറിലെത്തിയ സംഘം ആനന്ദിനെ ആക്രമിക്കുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.