2017 November 09 Thursday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

സോളാര്‍: കരുതലോടെ ഉമ്മന്‍ ചാണ്ടി; പ്രതിരോധിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഒരു ഡസനോളം കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയഭാവിയില്‍ നിര്‍ണായകമായ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ കരുതലോടെയും പ്രതിരോധിച്ചും പ്രതിപക്ഷം. സോളാര്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ യു.ഡി.എഫിനെ തകര്‍ക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുന്നണിയെ ഒരു ചുക്കും ചെയ്യാനാവില്ല. ആര് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് സഭ കഴിയുമ്പോള്‍ കാണാം. കേസെടുക്കുമെന്ന് പറഞ്ഞവര്‍ തന്നെ ഇപ്പേള്‍ പുറകോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടിലായിരുന്നു ഉമ്മന്‍ ചാണ്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.