2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

അയ്യപ്പ ഭക്തസംഗമത്തിലൂടെ ഉണ്ടായത് സവര്‍ണ ഐക്യം- വെള്ളാപ്പള്ളി

തിരുവനന്തപുരം: അയ്യപ്പ ഭക്തസംഗമത്തിനെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ ഭക്ത സംഗമത്തിലൂടെ ഉണ്ടായത് സവര്‍ണ ഐക്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈഴവരും പട്ടികവര്‍ഗക്കാരുമടങ്ങുന്ന അവര്‍ണരെ സംഗമത്തില്‍ കണ്ടില്ലെന്ന പറഞ്ഞ വെള്ളാപ്പള്ളി അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമെന്നും കൂട്ടിച്ചേര്‍ത്തു. അമൃതാനന്ദമയി ആത്മീയ പ്രഭാഷണം നടത്തുമെന്നാണ് പറഞ്ഞിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിവിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.