2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കേരള സര്‍വകലാശാല

കേരള സര്‍വകലാശാല ഫ്യച്ചര്‍ സ്റ്റഡീസ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പുകളില്‍ എം.ടെക് (നോണ്‍ ഗേറ്റ് – സി.എസ്.എസ്) പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 24.

ബി.എ എല്‍.എല്‍.ബി സൂക്ഷ്മപരിശോധ

കേരള സര്‍വകലാശാല 2015 സെപ്റ്റംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ എല്‍.എല്‍.ബി ഇന്റഗ്രേറ്റഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ ജൂണ്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണിവരെയുള്ള സമയങ്ങളില്‍ ഹാള്‍ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജാരാകണം.

പ്രോജക്ട് ഫെലോ

കേരള സര്‍വകലാശാല കാര്യവട്ടം കെമിസ്ട്രി പഠനവകുപ്പില്‍ കമ്പ്യൂട്ടേഷണല്‍ കെമിസ്ട്രി റിസര്‍ച്ച് പ്രോജക്ടില്‍ പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 20 ദിവസത്തിനകം പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, കെമിസ്ട്രി പഠനവകുപ്പ്, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം 695 581 എന്ന വിലാസത്തിലോ ഇ-മെയില്‍ (jelambal@gmail.com) വഴിയോ അയയ്ക്കണം. യോഗ്യതയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍. 0471-2308682, 9746790202.

എം.എ.എസ്.എല്‍.പി പരീക്ഷ

കേരള സര്‍വകലാശാല ജൂണ്‍ 14-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി (പുതിയ സ്‌കീം – സി.ബി.സി.എസ്.എസ്, പഴയ സ്‌കീം) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂണ്‍ രണ്ട് (50 രൂപ പിഴയോടെ ജൂണ്‍ മൂന്ന്, 250 രൂപ പിഴയോടെ ജൂണ്‍ നാല്) വരെ അപേക്ഷിക്കാം.

എം.ടെക് ഫലം

കേരള സര്‍വകലാശാല 2015 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ (ഫുള്‍ടൈം & പാര്‍ട്ട് ടൈം), നാലാം സെമസ്റ്റര്‍ (പാര്‍ട്ട് ടൈം) എം.ടെക് സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ് ബ്രാഞ്ചുകള്‍ (റഗുലര്‍ & സപ്ലിമെന്ററി – 2013 സ്‌കീം & 2008 സ്‌കീം) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.

ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് ഫലം

കേരള സര്‍വകലാശാല 2015 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (2005 സ്‌കീം – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂണ്‍ 14 വരെ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.