2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കേരള സര്‍വകലാശാലയില്‍ ആത്മഹത്യാഭീഷണിയുമായി കെ.എസ്‌.യു പ്രതിഷേധം

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമത്തിലും പരീക്ഷാ ക്രമക്കേടിലും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയില്‍ കെ.എസ്‌യുവിന്റെ പ്രതിഷേധം. വൈസ് ചാന്‍സിലറെ ഉപരോധിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ചില പ്രവര്‍ത്തകര്‍. ഓഫിസിനകത്ത് മുദ്രാവാക്യം വിളിച്ചും പ്രക്ഷുബ്ദരംഗങ്ങളാണ് സൃഷ്ടിച്ചത്.
വൈസ് ചാന്‍സിലറെ ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ പിന്നീട് സര്‍വകലാശാലക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.