2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരളത്തില്‍ യു.ഡി.എഫെന്ന് നാലു സര്‍വേകള്‍; എല്‍.ഡി.എഫ് മൂന്നു സീറ്റിലൊതുങ്ങിയേക്കും

 

കോഴിക്കോട്: കേരളത്തില്‍ യു.ഡി.എഫ് വന്‍ തരംഗമുണ്ടാക്കുമെന്ന് നാലു സര്‍വേകള്‍. ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചനം. 20 ല്‍ 15-16 സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം.

എല്‍.ഡി.എഫ് മൂന്നു മുതല്‍ അഞ്ചു സീറ്റുകളില്‍ വരെ ഒതുങ്ങും. എന്‍.ഡി.എയ്ക്ക് ഒരു സീറ്റിന് സാധ്യതയുണ്ടെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു.

ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1സീറ്റുമാണ് ലഭിക്കാനിടയുള്ളത്.

എന്നാല്‍ സി.എന്‍.എന്‍- ന്യൂസ് 18 എല്‍.ഡി.എഫിനാണ് മുന്‍തൂക്കം നല്‍കുന്നത്. 11-17 സീറ്റ് വരെ നേടാമെന്ന് പ്രവചിക്കുന്നു. യു.ഡി.എഫിന് 7-9 വരെ സീറ്റ് നേടുമെന്ന് സാധ്യത കാണുന്നു. എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് ലഭിക്കാമെന്നും പ്രവചിക്കുന്നു.

ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ ഫലം യു.ഡി.എഫിനൊപ്പമാണ്. 11 മുതല്‍ 15 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്നാണ് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് ഏഴ് സീറ്റുകള്‍ വരെ കിട്ടും. ഒരു സീറ്റില്‍ ബി.ജെ.പി ജയിക്കാന്‍ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.