2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ എം പാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിനു മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട യുവതിയെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി താഴെയിറക്കുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ ഡിനിയ എന്ന യുവതിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചെറിയ രണ്ട് കുട്ടികളുള്ള അവര്‍ക്ക് മുന്നില്‍ ജീവിക്കാന്‍ മറ്റൊരു വഴിയില്ലെന്നും അതാണ് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നും മറ്റു ജീവനക്കാര്‍ പറഞ്ഞു.

സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാരുള്‍പ്പെടെ വിവിധ സമരക്കാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

ഇന്നലെ രാത്രിയാണ് പൊലിസിന്റെ സഹായത്തോടെ നഗരസഭ സമരപ്പന്തലുകള്‍ പൊളിച്ചു മാറ്റിയത്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചാണെന്നായിരുന്നു വിശദീകരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.