2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദ്യാര്‍ഥിയുടെ ആത്മഹത്യ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാലെന്ന് രക്ഷിതാക്കള്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ വിദ്യാര്‍ഥി തീക്കൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നതിന്റെ വിഷമം ദേവിക പങ്കുവെച്ചിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈനായി അധ്യയന വര്‍ഷം ആരംഭിച്ചത്. എന്നാല്‍ മതിയായ സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ വിദ്യാര്‍ത്ഥിയായ ദേവികയ്ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ദേവിക നന്നായി പഠിക്കുമായിരുന്നെന്നും വീട്ടിലെ കേടായ ടിവി നന്നാക്കാന്‍ സാധിക്കാതിരുന്നതും സ്മാര്‍ട്ട് ഫോണില്ലാതിരുന്നതും വിദ്യാര്‍ത്ഥിയെ മാനസികമായി തളര്‍ത്തിയിരുന്നതായി മുത്തശ്ശി കാളിയമ്മയും വ്യക്തമാക്കി.

കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല. വളാഞ്ചേരി ഇരിമ്പിയം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവിക.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.