2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

കലാകിരീടം കോഴിക്കോടിന് തന്നെ…

  • തുടര്‍ച്ചയായ 12ാം തവണയും കോഴിക്കോട്
  • അടുത്ത കലോത്സവം ആലപ്പുഴയില്‍

തൃശ്ശൂര്‍: 58ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണപ്പോള്‍ കലാകിരീടം ആര്‍ക്കും വിട്ടുകൊടുക്കാതെ കോഴിക്കോട്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്. തുടര്‍ച്ചയായ 12ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.

893 പോയിന്റുമായി രണ്ടാം സ്ഥാനത്ത് പാലക്കാടും 875 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്തും എത്തി. ആതിഥേയരായ തൃശ്ശൂരാവട്ടെ 864 പോയിന്റ് നേടി അഞ്ചാം സ്ഥാനമാണ് നേടിയത്.

 

പോയിന്റ് നില…

  1. കോഴിക്കോട്: 895
  2. പാലക്കാട്: 893
  3. മലപ്പുറം: 875
  4. കണ്ണൂര്‍: 865
  5. തൃശ്ശൂര്‍: 864
  6. എറണാകുളം: 834
  7. കോട്ടയം: 798
  8. ആലപ്പുഴ: 797
  9. തിരുവനന്തപുരം: 796
  10. കൊല്ലം: 795
  11. കാസര്‍കോട്: 765
  12. വയനാട്: 720
  13. പത്തനംതിട്ട: 710
  14. ഇടുക്കി: 671

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.