2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ശബരിമലയിലെ ശുദ്ധിക്രിയ: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് 15 ദിവസം കൂടി സാവകാശം

തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകള്‍ നടത്തിയതില്‍ മറുപടി നല്‍കാന്‍ തന്ത്രിക്ക് 15 ദിവസം കൂടി സാവകാശം അനുവദിച്ചു. മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. മറുപടി നല്‍കാനുള്ള സാവകാശം ഇന്നായിരുന്നു തീരേണ്ടത്.

മറുപടി തയ്യാറാക്കാന്‍ തന്ത്രി കണ്ഠരര് രാജീവര് നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി.

അതേസമയം ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട കര്‍മങ്ങളുടെ കാര്യത്തില്‍ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശി വി രഞ്ജിത് ശങ്കറാണ് ഹരജി നല്‍കിയിരിക്കുന്നത്. തന്ത്രിക്ക് നോട്ടിസ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ഹരജിക്കാരന്‍ ചൂണ്ടി കാട്ടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.