2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പൊലിസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ ആര്‍.എസ്.എസ് പ്രചാരക് അറസ്റ്റില്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതി ആര്‍.എസ്.എസ് പ്രചാരക് പ്രവീണ്‍അറസ്റ്റില്‍. തമ്പാനൂരില്‍ നിന്നാണ് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

നെടുമങ്ങാട് പൊലfസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ ശേഷം പ്രവീണ്‍ കേരളം വിട്ടുവെന്നാണ് പൊലിസിന് ലഭിച്ചിരുന്ന വിവരം. എന്നാല്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിയും സി.ഐയും പ്രവീണിന്റെ സുഹൃത്തുക്കളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് അഞ്ച് ഇടങ്ങളില്‍ പൊലിസ് ഒരേ സമയം റെയ്ഡ് നടത്തി. ഇതിലാണ് തമ്പാനൂരില്‍ നിന്ന് പ്രവീണ്‍ പിടിയിലായത്. പ്രവീണിനെ നാളെ രാവിലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.

സ്‌ഫോടക വസ്തു ഉപയോഗിച്ച് പൊലിസ് സ്റ്റേഷന്‍ ആക്രമിച്ചതിനാണ് പ്രവീണിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രവീണ്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.