2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്: കേരള പൊലിസ് ഇന്റര്‍പോളിന് കത്ത് നല്‍കി

കൊച്ചി: ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലസ് ഇന്റര്‍പോളിന് കത്തയച്ചു. ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയാണെന്നും, തെളിവെടുപ്പിന് ഇയാളെ ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്.

വെടിവെപ്പ് കേസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സി.ബി.ഐ മുഖേനയാണ് ഇന്റര്‍പോളിന് കത്തയച്ചത്. കര്‍ണാടക മഹാരാഷ്ട്ര രാജസ്ഥാന്‍ തുടങ്ങി പല നാടുകളിലായി 70ലേറെ കേസുകള്‍ പൂജാരിയുടെ പേരിലുണ്ട്.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കേസുകള്‍ നിലനില്‍ക്കെ കൊച്ചിയിലെ കേസിനായി വിട്ടുകിട്ടുക സാധാരണ നിലയില്‍ എളുപ്പമല്ല. അതുകൊണ്ടാണ് മുന്‍കൂര്‍ അവകാശവാദം ഉന്നയിച്ച് കത്തയച്ചത്.

രവി പൂജാരിയുമായി ബന്ധപ്പെട്ട കേസില്‍ ഇത് രണ്ടാം തവണയാണ് സംസ്ഥാന പൊലീസ് ഇന്റര്‍പോളിന് കത്ത് നല്‍കുന്നത്. ആസ്‌ത്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞ് ലീനാ മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ രവി പൂജാരിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു അദ്യം കത്തു നല്‍കിയത്.

ഡിസംബര്‍ 15നായിരുന്നു നടി ലീന മരിയ പോള്‍ കൊച്ചിയില്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിര്‍ത്ത് മടങ്ങുമ്പോള്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചതായിരുന്നു ആദ്യ സൂചന.

25 കോടി ആവശ്യപ്പെട്ട് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി ലീന മരിയ മൊഴിയും നല്‍കി. എന്നാല്‍ വിദേശത്ത് കഴിയുന്ന പൂജാരിയെ കിട്ടാന്‍ ഒരു വഴിയുമില്ലാതിരിക്കെ വെടിവപ്പിന് ഏര്‍പ്പാട് ചെയ്ത പ്രാദേശിക ക്രിമിനല്‍ സംഘങ്ങളെ കണ്ടെത്താനായിരുന്നു അന്വേഷണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.