2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രമ്യാ ഹരിദാസിനെതിരായ പരാമര്‍ശം; വിജയരാഘവനെതിരെ പ്രതിഷേധം ഇരമ്പുന്നു

കൊച്ചി: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഇരമ്പുന്നു. വിജയരാഘവനെതിരെ യു.ഡി.എഫ് നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി.

സി.പി.എം നിലപാട് വ്യക്തമാക്കണം- ഉമ്മന്‍ ചാണ്ടി
വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പ്രസ്താവന സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയും അപമാനിക്കുന്നത്. സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകളെ അപമാനിക്കുന്നവരായി സി.പി.എം നേതാക്കള്‍ അധഃപതിച്ചു- മുല്ലപ്പള്ളി
കേരളത്തെ സമൂഹത്തോടുള്ള അനീതിയാണിതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നവരായി സി.പി.എം നേതാക്കള്‍ അധഃപതിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് രമ്യാ ഹരിദാസന്‍ പറഞ്ഞിരുന്നു. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

‘സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല- ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.