2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

നെടുമ്പാശ്ശേരിയില്‍ റണ്‍വേയിലും വെള്ളം; സര്‍വിസുകള്‍ 26 വരെ നിര്‍ത്തി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ അടക്കം വെള്ളം കയറിയതിനെത്തുടര്‍ന്ന് വിമാനസര്‍വിസുകള്‍ പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് സൂചന. സര്‍വിസുകള്‍ 26 വരെ നിര്‍ത്തിവച്ചതായി സിയാല്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ശനിയാഴ്ചയും വിമാനത്താവളം തുറക്കാന്‍ കഴിയില്ലെന്നാണു സൂചന. പെരിയാര്‍ കരകവിഞ്ഞതിനാല്‍ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാല്‍ വെള്ളമിറങ്ങുന്നതു വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.

പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയതിനാല്‍ പമ്പ് ചെയ്തു കളയാനും കഴിയാത്ത സ്ഥിതിയാണ്. വിമാനത്താവളത്തിലെ സോളാര്‍ പ്ലാന്റുകളില്‍ ഒരു ഭാഗവും വെള്ളത്തിലാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.