2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണം’- പിടിവിടാതെ പി.ജെ ജോസഫ്

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പി.ജെ ജോസഫ്. ഈ മാസം 12ന് കോണ്‍ഗ്രസുമായി നടത്തുന്ന സീറ്റ് ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മുന്‍പ് കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് ലഭിച്ചിട്ടുണ്ട്. മൂന്ന് സീറ്റിലും പാര്‍ട്ടി ജയിച്ച ചരിത്രമുണ്ട്. ‘

ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് വേണമെന്നാണ് പി.ജെ ജോസഫ് ആവശ്യപ്പെടുന്നത്. അതേസമയം, ഇക്കാര്യത്തില്‍ കെ.എം മാണിക്ക് ഥെിര്‍പ്പുണ്ടെന്നാണ് സൂചന.

നേരത്തെ യു.ഡി.എഫിലെ ഘടകകക്ഷിയായ മുസ്‌ലിം ലീഗും അധിക സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.