2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

പെരിയ ഇരട്ടക്കൊല: അന്വേഷണം സി.പി.എം പ്രദേശിക തലത്തിലേക്ക്

  • നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പൊലിസ്   
  • സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാവിന് ബന്ധമെന്ന് സൂചന
  • ഏഴുപേര്‍ കസ്റ്റഡിയിലെന്നു പൊലിസ്
  • പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ കണ്ടെടുത്തു

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായകവിവരങ്ങള്‍ പൊലിസിന് ലഭിച്ചതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു. ഇതില്‍ കൃത്യവുമായി ബന്ധമുള്ളവരും ഉണ്ടെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

സംഭവസ്ഥലത്ത് നിന്നും പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ഫോണുകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. നാല് മൊബൈല്‍ ഫോണുകളാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ലഭിച്ചത്. രണ്ടെണ്ണം ശരത്‌ലാലിന്റേയും ഒരെണ്ണം കൃപേഷിന്റേയുമാണെന്ന് കണ്ടെത്തി. പിന്നെയുള്ള ഒരു ഫോണ്‍ പ്രതികളുടേത് ആവുമെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തുകയാണ്.

ശരത്തിനേയും കൃപേഷിനേയും വെട്ടാന്‍ ഉപയോഗിച്ചത് എന്ന് കരുതുന്ന വടിവാളിന്റെ പിടിയും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീപ്പിലെത്തിയ അജ്ഞാതരിലേക്കും പൊലിസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.

കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കാളിയാട്ടത്തിനുള്ള സംഘാടക സമിതി യോഗത്തില്‍ ശരത് ലാലും കൃപേഷും പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ജീപ്പില്‍ അജ്ഞാത സംഘം ഇവിടേക്ക് എത്തിയതായാണ് പറയപ്പെടുന്നത്. കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ജീപ്പായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപ്ിക്കപ്പെടുന്ന സി.പി.എം പ്രാദേശിക നേതാവ് പീതാംബരന്‍ ഒളിവിലാണ്. ശരത് ലാലിനേയും
കൃപേഷിനേയും ജീപ്പില്‍ വന്ന സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തത് ഇയാളാണെന്നാണ് പറയുന്നത്. ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടിലെത്തി വസ്ത്രം മാറിയാണ് പോയതെന്നും റിപ്പോര്‍ട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.