2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ഷൂക്കൂര്‍ വധക്കേസ്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു, പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

 

തിരുവനന്തപുരം: ഷൂക്കൂര്‍ വധക്കേസില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരായ കുറ്റപത്രത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടതോടെ അനിശ്ചിത കാലത്തേക്ക് നിയമസഭ പിരിഞ്ഞു. സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെങ്കിലും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിരസിക്കുകയായിരുന്നു.

 

കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാല്‍ അനുവദിക്കാന്‍ ആകില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തു. സര്‍ക്കാരുമായി നേരിട്ട് ബന്ധമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. കുറ്റപത്രങ്ങളുടെ പേരില്‍ അടിയന്തരപ്രമേയം പരിഗണിക്കുന്ന കീഴ്‌വഴക്കമില്ലെന്നാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചുകൊണ്ട് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവത്തില്‍ ചര്‍ച്ച വേണ്ടെന്നും പല നീതിപീഠങ്ങള്‍ക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അതിന്റെ പേരില്‍ അടിയന്തരപ്രമേയം കൊണ്ടുവരുകയോ പരിഗണിക്കുകയോ ചെയ്യുന്ന പതിവില്ലെന്നുമാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. ഇതോടെ സൂര്യനെല്ലി, പാമോയില്‍ കേസുകള്‍ സഭയില്‍ മുന്‍പ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷവും നിലപാട് എടുത്തു.

കൊലക്കേസില്‍ എംഎല്‍എയെ പ്രതിചേര്‍ത്തത് ഗൗരവമേറിയ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ടിവി രാജേഷ് എംഎല്‍എ ചൂണ്ടിക്കാണിച്ച് കൊലക്കേസ് പ്രതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതോടെ സഭയില്‍ ബഹളമായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.