2018 May 09 Wednesday

അതിരൂപത ഭൂമി ഇടപാട്: പൊലിസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദമായ ഭൂമി ഇടപാടില്‍ പൊലിസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസിന്റെ മൊഴിയാണ് പൊലിസ് രാവിലെ രേഖപ്പെടുത്തിയത്.

രണ്ടു മണിക്കൂറിലധികം നീണ്ടുനിന്ന മൊഴിയെടുപ്പില്‍ ഇടപാടു സംബന്ധിച്ച വിശദാംശങ്ങള്‍ പരാതിക്കാരന്‍ പൊലിസിനു കൈമാറി.

ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊലിസ് കേസെടുത്തിരുന്നു. കര്‍ദ്ദിനാളിലെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.

മുന്‍ പ്രൊക്യൂറേറ്റര്‍ ഫാ. ജോഷി പുതുവ, മുന്‍ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സജു വര്‍ഗീസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരേയുള്ള എഫ്‌ഐആര്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു.

വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.