2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പെരിയ ഇരട്ടക്കൊല: ഹാജരാക്കേണ്ടത് ഡമ്മി പ്രതികളെ അല്ലെന്ന് മുല്ലപ്പള്ളി

കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഡമ്മി പ്രതകളെയല്ല പൊലിസ് പിടികൂടേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. പ്രതികളെ കുറിച്ച് പൊലിസിന് കൃത്യമായ അറിവുണ്ട്. എന്നാല്‍ പൊലിസും സി.പി.എമ്മും സര്‍ക്കാറും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പൊലിസ് പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യമുണ്ടാക്കി. പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് 20ാം തിയതി എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കും. പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന ഒരു കുടുംബമാണ് കൃപേഷിന്റേതെന്നും സിവില്‍ എഞ്ചിനിയറിങ് പൂര്‍ത്തിയാക്കിയ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു ശരത് ലാലെന്നും മുല്ലപ്പള്ളി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.