2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ചെലോല്‍ത് ശരിയാവും , ചെലോല്‍ത് ശരിയാവൂല പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും….’- കുഞ്ഞു ഫാഇസിന്റെ വൈറല്‍ ഡയലോഗ് പരസ്യ വാചകമാക്കി മില്‍മ

മലപ്പുറം: സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഫാഇസിന്റെ വൈറല്‍ ഡയലോഗ് ചെലോല്‍ത് റെഡ്യാവും , ചെലോല്‍ത് റെഡ്യാവൂല’ പരസ്യവാചകമാക്കി മില്‍മ. മലബാര്‍ മില്‍മയുടെ ഒഫീഷ്യല്‍ പേജിലാണ് പരസ്യം പങ്കുവെച്ചിട്ടുള്ളത്. ‘ചെലോല്‍ത് ശരിയാവും , ചെലോല്‍ത് ശരിയാവൂല പക്ഷേങ്കി ചായ എല്ലാര്‍തും ശരിയാവും പാല്‍ മില്‍മ ആണെങ്കില്‍’- ഇതാണ് പരസ്യവാചകം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലപ്പുറം ജില്ലയിലെ കിഴിശ്ശേരി കുഴിഞ്ഞൊളം പറക്കാട് കുന്ന ത്തീരി അബ്ദുല്‍ മുനീര്‍ സഖാഫി- മൈമുന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫാഇസിന്റെ പൂ നിര്‍മാണ വീഡിയോ. വീട്ടിലെ ഫോണെടുത്ത് റൂമില്‍ കയറി ഈ നാലാമ ക്ലാസുകാരന്‍ ചെയ്തു വിട്ട വീഡിയോ ഗള്‍ഫിലുള്ള ഉപ്പക്കാണ് ആദ്യം അയച്ചു കോടുത്തത്. കുടുംബാംഗങ്ങള്‍ ആസ്വദിച്ച വീഡിയോ കുടുംബ ഗ്രൂപ്പുകളിലേക്കു അവിടുന്ന് നാട്ടിലെ ഗ്രൂപ്പുകളിലേക്കും അങ്ങിനെ ലോകമൊട്ടുക്കും പറക്കുകയായിരുന്നു. എന്തൊരു പോസിറ്റിവ്‌നസ്സ്…മോട്ടിവേഷന്‍ എന്ന് വാചാലമാവുകയാണ് സോഷ്യല്‍ മീഡിയ ഫാഇസിന്റെ കൊച്ചു വര്‍ത്തമാനത്തില്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.