2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

കേരളം ഭരിക്കുന്നത് തയ്യല്‍ തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി: വി.ടി ബല്‍റാം

 

പാലക്കാട്: ഒരു തയ്യല്‍ തൊഴിലാളിയെ മഴു കൊണ്ട് വെട്ടിെക്കാന്ന കേസിലെ പ്രതിയായ ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് വി.ടി. ബല്‍റാം എം. എല്‍. എ.

വാടിക്കല്‍ രാമകൃഷ്ണന്‍ എന്നായിരുന്നു കൊല്ലപ്പെട്ട തൊഴിലാളിയുടെ പേര്. അങ്ങനെയൊരു കൊലക്കേസ് പ്രതി ആ കസേരയിലിരിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എസ് പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം.
കാസര്‍കോട് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്ത് കൊണ്ട് ഷുഹൈബിന്റെ വീട്ടിലേക്ക് പോകുന്നില്ലെന്ന് ബല്‍റാം ചോദിച്ചു.

ഒരു വര്‍ഷം മുന്‍പ് മുഖ്യമന്ത്രിയുടെ ജില്ലയില്‍ കൊല്ലപ്പെട്ടയാളാണ് ഷുഹൈബ്. ഇതുവരെയും ഷുഹൈബിന്റെ വീട്ടില്‍ പോകാന്‍ മുഖ്യമന്ത്രിക്ക് തോന്നാഞ്ഞത് എന്തുകൊണ്ടാണെന്നും ബല്‍റാം ചോദിച്ചു.

കേരള പൊലീസില്‍ വിശ്വാസം നഷ്ടപ്പെടുകയാണ്. പെരിയ കേസില്‍ കൊന്നവരേയും കൊല്ലിച്ചവരേയും ഗൂഢാലോചന നടത്തിയവരേയും പിടികൂടണമെങ്കില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം. അതിന് സി.ബി.ഐ പോലൊരു ഏജന്‍സി തന്നെ വരണം.

സി.പി.എമ്മിന് സ്തുതി പാടുന്നവരാണ് കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍. ഈ കപട സാംസ്‌കാരികനായകന്‍മാരെ ഇപ്പോള്‍ യഥാര്‍ത്ഥ സാംസ്‌കാരികകകേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ബലറാം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.