2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കൂടത്തായി കൊല: ആറ് മരണങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ആറ് മരണങ്ങളിലും കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് മരണങ്ങളില്‍ കേസ് കോടഞ്ചേരി പോലിസ് സ്റ്റഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതിനിടെ പ്രതികളുമായി ഇന്ന് തെളിവെളുപ്പ് നടത്തും. ജോളിയേയും മാത്യുവിനേയും പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകങ്ങള്‍ക്കു ശേഷം ജോളി സയനൈഡ് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് നിഗമനം. തെളിവെടുപ്പില്‍ സയനൈഡ് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.