2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

കശ്മീരികള്‍ക്കെതിരെ കേരളത്തില്‍ അതിക്രമമുണ്ടായാല്‍ ആരെ ബന്ധപ്പെടാം?

 

ന്യൂഡല്‍ഹി: കേരളത്തില്‍ വച്ച് കശ്മീരികള്‍ക്കു നേരെ അതിക്രമമോ, ബഹിഷ്‌കരണമോ ഉണ്ടായാല്‍ ബന്ധപ്പെടാന്‍ നമ്പറും ഉദ്യോഗസ്ഥനെയും ഏര്‍പ്പെടുത്തി. കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസാണ് കേരളത്തിലെ നോഡല്‍ ഓഫിസര്‍.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരികള്‍ക്കെതിരെയും അവിടുത്തെ വിദ്യാര്‍ഥികള്‍ക്കെതിരെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായ അതിക്രമം നേരിടേണ്ടി വന്നതോടെയാണ് ഈ വിഷയത്തില്‍ സുപ്രിംകോടതി ഇടപെട്ടത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വെള്ളിയാഴ്ച പുറപ്പടിവിച്ച ഉത്തരവില്‍ കാശ്മീരികള്‍ക്ക് എതിരായ അക്രമങ്ങള്‍ തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളിലും നോഡല്‍ ഓഫിസര്‍മാരെ വയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഇതുപ്രകാരം, കേരളത്തില്‍ കശ്മീരി വിദ്യാര്‍ഥികളോ മറ്റുള്ളവരോ എന്തെങ്കിലും അതിക്രമം നേരിടുന്നുണ്ടെങ്കില്‍ ഈ വിലാസത്തില്‍ ബന്ധപ്പെടാം.

കാളിരാജ് മഹേഷ് കുമാര്‍ ഐ പി എസ്
അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്
പോലീസ് ഹെഡ് ക്വാട്ടേഴ്‌സ്

നമ്പര്‍ : 04712726945 (ഫോണ്‍), 9497996999 (മൊബൈല്‍)


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.