2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കാരാട്ട് റസാഖിന്റെ അയോഗ്യതക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ

ന്യൂഡല്‍ഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ അയോഗ്യതക്ക് സുപ്രിം കോടതിയുടെ സ്‌റ്റേ. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ആനുകൂല്യങ്ങള്‍ കൈപറ്റരുതെന്നും കോടതി നിര്‍ദ്ദേശിക്കുന്നു.

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് മണ്ഡലത്തിലെ വോട്ടര്‍മാരായ കെ.പി. മുഹമ്മദും മൊയ്തീന്‍ കുഞ്ഞിയും നല്‍കിയ ഹരജി അനുവദിച്ചാണ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് എബ്രഹാം മാത്യു നേരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതേസമയം, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ എം.എ. റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി നിരസിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് എതിര്‍ സ്ഥാനാര്‍ഥി എം.എ. റസാഖിനെതിരെ അപകീര്‍ത്തികരമായ രീതിയില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയതായും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.