2020 February 17 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വിധിയെ തോല്‍പ്പിച്ച മുഹമ്മദ് ജാസിമിന് നാടിന്റെ ആദരം

വിധിയെ തോല്‍പ്പിച്ച് ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മുഹമ്മദ് ജാസിമിന് നാടിന്റെ ആദരം. ശരീരം അരക്ക് താഴെ തളര്‍ന്ന മുഹമദ് ജാസിംആലുവ ഗവ.ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് പ്ലസ് ടു വിജയിച്ചത്.

ആലുവ ചാലയ്ക്കല്‍ എം എല്‍ എ സ്റ്റോപ്പിന് സമീപം ആനിക്കാട് തോപ്പില്‍ അബ്ദുല്‍ നാസറിന്റെയും ,ഷാനിദയുടേയും മകനാണ് മുഹമ്മദ് ജാസിം. മൂന്ന് വയസ്സ് വരെ ചെറിയ രീതിയില്‍ നടന്നിരുന്ന ജാസിം പിന്നീട് നടക്കാന്‍ സാദിക്കാത്ത വിധം അരക്ക് താഴെ തളര്‍ന്നു പോകുകയായിരുന്നു. വൈദ്യ ശാസ്ത്രത്തില്‍ ‘മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി’ എന്ന അസുഖമാണ് ജാസിമിനെ ബാധിച്ചത്.ഇതിന് മരുന്നില്ല. ആയ്യുര്‍വേദ മരുന്നുകളും ഫിസിയോ തെറാപ്പിയും ചെയ്‌തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

എങ്കിലും സ്വന്തം മകനെ മറ്റു കുട്ടികളെ പോലെ പഠിപ്പിക്കണമെന്ന മോഹത്താല്‍ പിതാവ് അബ്ദുല്‍ നാസര്‍ മുടിക്കല്‍ ക്യൂന്‍മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്ത് പ്രീ പ്രൈമററി വിദ്യാഭ്യാസം നല്‍കി. പിന്നീട് പൊതിയില്‍ എല്‍ പി സ്‌കൂളിലും അല്‍ മുബാറക് യുപിസ്‌കൂളിലുമായി ഏഴാം ക്ലാസ് വരെ പഠനം നടത്തി. കുട്ടമശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ് മുതല്‍ പഠനം നടത്തിയ ജാസിം അവിടെ എസ് .എസ് .എല്‍ .സിക്ക് 9 എ പ്ല സോടെ ഉന്നത വിജയം നേടി. ആലുവ ബോയ്‌സ് ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും കൊമേഴ്‌സില്‍ ഫുള്‍ എ പ്ലസ് നേടി വിജയിച്ച മുഹമ്മദ് ജാസിമിന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിന്റെ അക്ഷര തീരം പരിപാടിയില്‍ ജില്ലാകളക്ടര്‍ സുഹാസ് അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി.

അരക്ക് താഴെ തളര്‍ന്ന ജാസിമിനെ ഒന്നാം ക്ലാസ് മുതല്‍ സ്‌കൂളില്‍ കൊണ്ട് പോകുന്നത് പിതാവ് അബ്ദുല്‍ നാസര്‍ ആണ്. തന്റെ വിജയം മാതാ പിതാക്കളുടെ സ്‌നേഹത്തിന്റെയും ,നിശ്ചയദാര്‍ഡ്യത്തിന്റെ വിജയമാണെന്ന് ജാസിം പറയുന്നു.ആലുവ ഗവ:ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉഷതറയിലിന്റെയും, കൊമേഴ്‌സ് മേധാവി നിക്‌സണ്‍ മറ്റു അധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും പൂര്‍ണ്ണ പിന്തുണയും സഹായവും അതേ പോലെ ദൈവകൃപയും തന്റെ വിജയത്തിന്റെ പിന്നിലുണ്ട്. സഹോദരി നിസ്മയും എപ്പോഴും സഹായത്തിനായി കൂടെയുണ്ട്. ഇപ്പോള്‍ ബി കോമിന് എംഇഎസ്മാറം പള്ളിയില്‍ പഠിക്കുന്ന ജാസിമിന് കോളേജ് അധികൃതര്‍ തണലായി കൂടെയുണ്ട്. ജാസിമിന്റെ സൗകര്യാര്‍ത്ഥം മുകളിലായിരുന്നപഠന ക്ലാസ് ഗൗണ്ട് ഫ്‌ലോറില്‍ ഒരുക്കി പൂര്‍ണ പിന്തുണ നല്‍കുന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും. ചാര്‍ട്ടേട് അക്കൗണ്ടന്റ് ആവണമെന്ന മോഹത്താല്‍ തോല്‍ക്കാന്‍ തയ്യാറാവാത്ത മനസുമായി പഠനം തുടരുകയാണ് മുഹമ്മദ് ജാസിം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.