2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

നാളെ മുതല്‍ മഴ ശക്തമാവും; ഏഴു ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം. അറബിക്കടലിന്‍റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദ്ദമാകുമെന്ന്‌ കാലവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

ഏഴ് തെക്കന്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്‌. മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
 

കന്യാകുമാരി, ശ്രീലങ്കന്‍ തീരങ്ങളില്‍ മത്സ്യബന്ധനങ്ങളില്‍ പോകരുതെന്ന് ഇന്ന് രാവിലെ കാലാവസ്ഥ നിരീക്ഷ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.