2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ഹര്‍ത്താല്‍: പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു. തിങ്കളാഴ്ച തുടങ്ങാനിരുന്ന എസ്.എസ്.എസ് എല്‍.സി മോഡല്‍ പരീക്ഷ, ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ മാതൃക പരീക്ഷ, കേരള സര്‍വകലാശാല പരീക്ഷകള്‍ എന്നിവയാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഹര്‍ത്താലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹാ യാത്രയുടെ ഇന്നത്തെ പര്യടനം മാറ്റിവെച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.