2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചിറകരിഞ്ഞ് കേരള സര്‍ക്കാര്‍

പത്രപ്രവര്‍ത്തകനും പ്രവാസിയുമായ വഹീദ് സമാന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്‌

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചിറകരിഞ്ഞ് കേരള സര്‍ക്കാര്‍. ഗൾഫിൽനിന്ന് ചാർട്ടർ ചെയ്യുന്ന വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് വന്ദേഭാരത് മിഷനിലെ ടിക്കറ്റ് നിരക്കിനേക്കാൾ അധികമാകരുതെന്ന കേരളം. ഇതേ ടിക്കറ്റ് നിരക്കിൽ മാത്രം സർവീസ് നടത്തുന്ന ചാർട്ടർ വിമാനങ്ങൾക്ക് മാത്രമേ അനുമതി നൽകാവൂ എന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ കേരളം സമീപിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കുമാർ പറഞ്ഞു. ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചാർട്ടർ വിമാന സർവീസിന് അനുമതി ചോദിക്കുന്ന സംഘടനകളും വ്യക്തികളും ഇനി ഈ വ്യവസ്ഥ കൂടി പാലിക്കണമെന്നും അല്ലെങ്കിൽ അനുമതി നൽകാനാകില്ലെന്നും പവൻ കുമാർ.

ഈ നിരക്കിൽ ഒരിക്കലും ചാർട്ടർ വിമാനങ്ങൾ നടത്താനാകില്ല. എങ്ങിനെയെങ്കിലും നാട്ടിലേക്കെത്തിയാൽ മതിയെന്ന് വിചാരിക്കുന്ന നൂറു കണക്കിനാളുകളുണ്ട്. അവരുടെ യാത്രക്ക് തടസ്സമാവുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.