2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലേക്ക്; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നെന്ന് സൂചന

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധിയിലേക്ക്. രണ്ടു മാസത്തെ അവധിക്ക് ശിവശങ്കര്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. അപേക്ഷ ചീഫ് സെക്രട്ടറി ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.
അതേസമയം, മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ശിവശങ്കര്‍ നിര്‍ബന്ധിത അവധിക്ക് അപേക്ഷ നല്‍കിയതെന്നാണ് സൂചന.

ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാവണം ആക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണം തനിക്കു നേരെ നീളുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിയത് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

ശിവശങ്കറിന് പകരം മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല മുന്‍ കണ്ണൂര്‍ കലക്ടര്‍ മീര്‍ മുഹമ്മദിനാണ്. 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ മിര്‍ മുഹമ്മദ് 2016 മുതല്‍ കണ്ണൂര്‍ കലക്ടറായിരുന്നു. നിലവില്‍ ശുചിത്വ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.