2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പ്രളയനാന്തര കേരളം: അസാധാരണ പ്രതിഭാസങ്ങളെപറ്റി പഠിക്കുവാന്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: കേരള പുനര്‍നിര്‍മിതിയുമായി ബന്ധപ്പെട്ട് പ്രളയനാന്തര കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ പ്രതിഭാസങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തുവാനും പ്രതിരോധ പ്രതിവിധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

ജൈവവൈവിധ്യ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ജവഹര്‍ലാല്‍നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള വന ഗവേഷണ കേന്ദ്രം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് എന്നീ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി.

ജലാശയങ്ങളിലും കിണറുകളിലും ജലനിരപ്പ് താഴുന്ന പ്രതിഭാസം, ഭൂഗര്‍ഭ ജലവിതാനത്തില്‍ വന്ന വ്യതിയാനം, ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം എന്നിവ പഠിക്കുന്നതിന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ്സ് മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി.

റോഡുകള്‍, പാലങ്ങള്‍ എന്നിവയുമായിബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനു നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനെ ചുമതലപ്പെടുത്തി.

ഇതു കൂടാതെ ജൈവ വൈവിധ്യ മേഖലകളില്‍ പരിസ്ഥിതിക്കുണ്ടായ ഘടനാപരമായ മാറ്റങ്ങളും സസ്യ ജന്തു ജാലങ്ങളുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടായ വ്യത്യാസങ്ങളും അതിന്റെ പ്രതിഫലനങ്ങളും പ്രത്യേക പഠനവിഷയമാക്കാനും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.