2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

യു.എ.ഇയുടെ സഹായം സ്വീകരിച്ചിരുന്നെങ്കില്‍ മറ്റു രാജ്യങ്ങളും മുന്നോട്ടുവരുമായിരുന്നു: മോദിക്കെതിരെ മുഖ്യമന്ത്രി

 

കൊല്ലം: പ്രളയകാലത്ത് യു.എ.ഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിച്ചിരുന്നുവെങ്കില്‍ മറ്റു രാജ്യങ്ങളും കേരളത്തെ സഹായിക്കാനായി മുന്നോട്ടു വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അര്‍ഹമായ വിദേശസഹായമാണ് കേന്ദ്രം തടഞ്ഞതെന്നും, ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘യു.എ.ഇ ഭരണാധികാരി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വിളിച്ച് 700 കോടി രൂപ കേരളത്തെ സഹായിക്കാനായി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പിറ്റേന്ന് കാലത്ത് യു.എ.ഇ ഭരണാധികാരിയുടെ നല്ല മനസിന് കൃതജ്ഞത പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റും ചെയ്യുകയും ചെയ്തു. പക്ഷെ പിന്നീട് എല്ലാം അട്ടിമറിച്ചു,’- മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ കഴിയുന്ന സഹായം കേന്ദ്രം നല്‍കിയില്ലെന്നും സഹായിക്കാനെത്തിയ വിദേശരാജ്യങ്ങളെ തടയുകയും ചെയ്‌തെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.