2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

നടപടിക്രമങ്ങളില്ലാതെ നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നല്‍കും

തിരുവനന്തപുരം: പ്രളയത്തില്‍ മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട ആര്‍.സി ബുക്ക്, ലൈസന്‍സ് തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക് നടപടിക്രമങ്ങളില്ലാതെ പുതിയത് നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം 13 മുതല്‍ 31 വരെ നഷ്ടപ്പെട്ട രേഖകള്‍ക്കാണ് പിഴ അടക്കമുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കുക. പെര്‍മിറ്റ് പുതുക്കല്‍, സി.എഫ് ടെസ്റ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞവരില്‍നിന്ന് കോമ്പൗണ്ടിങ് നികുതി ഈടാക്കില്ല.

ഡ്രൈവിങ്, കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള കാലാവധി കഴിഞ്ഞവരെയും പിഴയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രളയസമയത്ത് വാഹന രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാതിരുന്നവര്‍ക്കും പുതുക്കല്‍ മുടങ്ങിയവര്‍ക്കും നടപടിക്രമങ്ങള്‍ ബാധകമല്ല. വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കാതെയാണ് നഷ്ടപ്പെട്ട രേഖകള്‍ നല്‍കുക.

അപേക്ഷകള്‍ വളരെ കൂടിയാല്‍ ജില്ലാതലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രേഖകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ചുതുടങ്ങിയതായും മന്ത്രി പറഞ്ഞു.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.