2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദഗ്ധ പഠനമില്ലാതെ എങ്ങനെ നവകേരളത്തെ സൃഷ്ടിക്കുമെന്ന് ഇ.ശ്രീധരന്‍

കൊച്ചി: നവ കേരള നിര്‍മാണത്തിന് കേരളം ഒരുങ്ങുന്നത് വിദഗ്ധ പഠനം പോലും നടത്താതെയെന്ന് ആക്ഷേപം. കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദഗ്ധ സംഘത്തെ വരുത്തി പഠനം നടത്തണമെന്ന തന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നുവെന്നാണ് ഇ.ശ്രീധരന്‍ വ്യക്തമാക്കിയത്. വിശദമായ പഠനമില്ലാതെ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരളത്തെ സൃഷ്ടിക്കുക എന്നും അദ്ദേഹം ചോദിച്ചു.

ഉന്നതതല വിദഗ്ധ സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തണമെന്നും ദുരന്തത്തിന് കാരണമെന്തെന്ന് കണ്ടെത്തണമെന്നും താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് തള്ളികളയുകയാണുണ്ടായത്. സര്‍ക്കാറിന്റെ അനാസ്ഥയെ തുടര്‍ന്ന് പൊതുതാല്‍പര്യ ഹരജിയുമായി താന്‍ ഹൈകോടതിയെ സമീപിക്കുകയാണുണ്ടായതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.