2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

കേരള പുനര്‍നിര്‍മാണം; സഹായം തേടി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങളിലേക്ക്

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി ധനസമാഹരണത്തിനായി സഹായം തേടി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശരാജ്യങ്ങളിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരുമാണ് സഹായധനം തേടിയുള്ള യാത്രയ്ക്ക് വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്. ഈ മാസം 18 മുതല്‍ 21 വരെയാണ് യാത്ര.

യാത്രയില്‍ മന്ത്രിമാര്‍ക്കൊപ്പം ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഉണ്ടാകും. പിണറായി വിജയന്‍ പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതലുള്ള യു.എ.ഇയിലാണ് പര്യടനം നടത്തുന്നത്. 18ന് അബുദാബി, 19ന് ദുബൈ, 20ന് ഷാര്‍ജ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.