2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വിട്ടൊഴിയുന്നില്ല ഭീതി: പ്രളയം കവര്‍ന്നത് 103 ജീവനുകള്‍

 

 

 

 

 

വീടും സ്ഥലവും വാങ്ങാന്‍ പത്തു ലക്ഷം വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും നാല് ലക്ഷം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന സംസ്ഥാനത്ത് നിന്ന് ആശങ്കയുടെ കാര്‍മേഘം ഒഴിയുന്നു.നാളേക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ന്യൂനമര്‍ദത്തിന്റെ സ്വാധീനം ഇന്നും നാളെയും കൂടി നിലനില്‍ക്കും. തുടര്‍ന്ന് മഴക്ക് ശമനമുണ്ടാകുമെന്നാണ് പ്രവചനം. അതിനിടെ, രണ്ടാംപ്രളയത്തില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 103 ആയി.
വയനാട് പുത്തുമലയിലും ഇന്നലെയും തെരച്ചില്‍ തുടര്‍ന്നു. മനുഷ്യര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളയിടങ്ങളുടെ ഭൂപടംതയാറാക്കിയാണ് പുത്തുമലയില്‍ തിരച്ചില്‍ നടത്തിയത്. ഇന്നലെ വൈകിട്ടുവരെയുള്ള കണക്ക് അനുസരിച്ച് ഇനി 37 പേരെയാണ് കണ്ടെത്താനുള്ളത്. മലപ്പുറത്ത് 29 പേരും വയനാട് ഏഴു പേരും കോട്ടയത്ത് ഒരാളുമാണ് ഇനിയും കാണാമറയത്തുള്ളത്. ഔദ്യോഗിക കണക്ക് അനുസരിച്ച് ഇതുവരെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്.

കവളപ്പാറയില്‍ ഏഴ് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു

എടക്കര(മലപ്പുറം): കവളപ്പാറയില്‍ ഇന്നലെ ഏഴ് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. സൂത്രത്തില്‍ നാരായണന്റെ മകള്‍ ഭവ്യ(22), പ്ലാത്തോടന്‍ വീട്ടില്‍ മഞ്ഞിയുടെ ഭാര്യ ചക്കി(50), മുണ്ടേരി നീര്‍പുഴ മുക്കം കോളനിയിലെ പിലാത്തോടന്‍ മന്നിയുടെ മകള്‍ സ്വാതി(നാല്), വാളകത്ത് വീട്ടില്‍ പാലന്റെ ഭാര്യ കല്ല്യാണി (52) മകന്‍ വിജേഷ് (39), മകള്‍ വിജയലക്ഷമി(13) വിജേഷിന്റെ മകള്‍ വിഷ്ണുപ്രിയ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 30 ആയി. ഇന്നും തിരച്ചില്‍ തുടരും.ഇനി 29 പേരെകൂടി കണ്ടെത്താനുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.