2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘മുട്ടായി വാങ്ങുന്ന പൈസ കൂട്ടികൂട്ടി വെച്ച് ഞമ്മക്കൊരു ഫുട്‌ബോള്‍ വാങ്ങാം’- സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്ന് കുട്ടിക്കൂട്ടത്തിന്റെ ‘കൂടിയാലോചനാ’ യോഗം video

നിലമ്പൂര്‍: ‘ന്നാ ഇനി ങ്ങള് മുട്ടായി വാങ്ങണ്ട. ആ പൈസ കൂട്ടിവെച്ച ഞമ്മക്കൊരു പന്ത് വാങ്ങാം. ഇന്നതൊട്ട് ഒരീസം രണ്ടുറ്പ്യ വെച്ച് ഇട്ത്ത് വെക്കാന്‍ തൊടങ്ങ്യാ ശനിയാഴ്ച ആകുമ്പള്ക്ക് പത്തുറുപ്യ ആവും. അങ്ങനെ എല്ലാരേം പൈസ കൂട്ടി ഞമ്മക്ക് പന്തു വാങ്ങാം. ആര്‍ക്കേലും എതിര്‍പ്പ്‌ണ്ടോ’-ഫുട്‌ബോള്‍ വാങ്ങാന്‍ വേണ്ടി കുട്ടിക്കൂട്ടം ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ സെക്രട്ടറിയുടെ വാക്കുകളാണിത്. ഫേസ്ബുക്കില്‍ വൈറലായ ഈ ദൃശ്യങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുള്ളതാണ്.

സാമൂഹികപ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് ലൈവ് ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. കുറേ പന്ത് വാങ്ങി പൊട്ടി. അടുത്ത പന്ത് വാങ്ങാനുള്ള പണം എങ്ങിനെ കണ്ടെത്താം എന്നതായിരുന്നു യോഗത്തിലെ ചര്‍ച്ചാ വിഷയം. അതിനു പുറമെ കളിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരെ ആദരിക്കലുമുണ്ടായിരുന്ന യോഗത്തില്‍. പൊന്നാടയണിയിച്ചാണ് ആദരം. പൊന്നാട എന്ന് കേട്ട് അന്തംവിടണ്ട. പ്ലാസ്റ്റിക് കവര്‍ നീളത്തില്‍ കീറിയെടുത്തതാണ് പൊന്നാട.

തെങ്ങിന്റെ മടല് കൊണ്ട്, മുകളില് ഒരു കമ്പ് വെച്ച് മൈക്ക് സ്റ്റാന്‍ഡ് ഉണ്ടാക്കിയിട്ടുണ്ട് ഈ കുഞ്ഞു മിടുക്കര്‍. ഇവരുടെ കൂട്ടത്തിലെ ഒരാളുടെ ഉപ്പ ഓണ്‍ലൈനായാണ് പന്തു വാങ്ങുന്നതെന്നും സെക്രട്ടറി കൂട്ടുകാരെ അറിയിക്കുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. വീഡിയോക്ക് താഴെ കുട്ടിപ്പട്ടാളത്തെ അഭിനന്ദിച്ചുള്ള നിരവധി കമന്റുകളാണ് വന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.