2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്, മോദി 12ന് എത്തും

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 12ന് കേരളത്തിലെത്തും. തിരുവനന്തപുരത്തും കോഴിക്കോട്ടും തെരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം പ്രസംഗിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷം നരേന്ദ്ര മോദിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്.

12ന് വൈകിട്ട് അഞ്ചിന് കോഴിക്കോട്ടും ഏഴിന് തിരുവനന്തപുരത്തുമാണ് പരിപാടികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍.കെ സിങും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്നാഥ് സിങ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.