2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ഇനി ചികിത്സിക്കാന്‍ മറിയം ത്രേസെയെ വിളിച്ചാല്‍ മതി’, അവകാശവാദമുന്നയിച്ച ഡോ. വി.കെ ശ്രീനിവാസനെതിരെ ഡോക്ടര്‍മാരുടെ സംഘടന അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ‘ഇനി ചികിത്സിക്കാന്‍ വിശുദ്ധ മറിയം ത്രേസെയെ വിളിച്ചാല്‍ മതി’ എന്ന അനുഭവസാക്ഷ്യവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഡോക്ടര്‍ വി.കെ ശ്രീനിവസാന്‍ കുരിക്കില്‍. ശ്രീനിവാസനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയുടെ എത്തിക്‌സ് വിഭാഗം അന്വേഷണം തുടങ്ങി. ശ്വാസതടസംമൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക്രിസ്റ്റഫര്‍ എന്ന നവജാതശിശു രക്ഷപ്പെട്ടത് മറിയം ത്രേസ്യയുടെ ഇടപെടല്‍ മൂലമാണെന്നായിരുന്നു ഡോ. വി.കെ ശ്രീനിവസന്‍ അവകാശപ്പെട്ടിരുന്നത്. മറിയം ത്രേസ്യയുടെ ഭൗതികാവശിഷ്ടങ്ങളുടെ ശേഷിപ്പ് കുഞ്ഞിന്റെ കിടക്കയില്‍ വച്ചതോടെ രോഗംമാറിയെന്നായിരുന്നു അവകാശവാദം.

മറിയം ത്രേസ്യയെ വിശുദ്ധയാക്കുന്നതിന് വി.കെ ശ്രീനിവാസന്‍ പറഞ്ഞ ഈ അത്ഭുതസംഭവം പരിഗണിച്ചായിരുന്നു. വത്തിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ സംഘവും മെത്രാന്‍ സമിതിയുമൊക്കെ ഇക്കാര്യം അംഗീകരിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഇത് കൂടാതെ ഇത് സാക്ഷ്യപ്പെടുത്തിയ ഡോക്ടര്‍ ശ്രീനവാസനും ഭാര്യ ഡോ. അപര്‍ണ ഗുല്‍വാദിയും മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി വത്തിക്കാനിലും പോയിരുന്നു. അവിടെ വച്ചും ഇക്കാര്യം അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി.

2009 ഏപ്രില്‍ ഏഴിനാണ് ക്രിസ്റ്റഫര്‍ എന്നു പേരിട്ട കുഞ്ഞ് ജനിച്ചത്. കടുത്ത ശ്വാസമുട്ടലനുഭവിച്ചിരുന്ന കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് കുഞ്ഞിന്റെ സമീപം മറിയം ത്രേസ്യയുടെ ഭൗതികശരീരത്തിന്റെ ശേഷിപ്പ് മാതാപിതാക്കള്‍ വയ്ക്കുകയായിരുന്നു. ശേഷം പ്രാര്‍ഥിക്കുകയും ചെയ്തു. അടുത്തദിവസം ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസഗതി സാധാരണനിലയിലായെന്നുമായിരുന്നു ഡോക്ടറുടെ അവകാശവാദം. മറിയം ത്രേസ്യയെ വിശുദ്ധയാക്കിയത് ഡോക്ടറുടെ ഈ പ്രഖ്യാപനത്തോടെയായിരുന്നു. ഇതോടെയാണ് ഡോക്ടര്‍ക്കെതിരെ ഐ.എം.എ അന്വേഷണം പ്രഖ്യാപിച്ചത്.

ശ്രീനിവാസന്റെ അവകാശവാദത്തെ ഐ.എം.എ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ. സുല്‍ഫി എന്‍. പരസ്യമായി രംഗത്തുവന്നതോടെയാണ് വിവാദം കൊഴുത്തത്. ആധുനിക വൈദ്യശാസ്ത്രശാഖയുടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടി, മെഡിക്കല്‍ ചികിത്സയുടെ ഫലമായി സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ആരോഗ്യസ്ഥിതിയിലെ പുരോഗതിയാണ് അഞ്ച് മിനിട്ടിലെ ‘ചികിത്സ’ കൊണ്ട് നിങ്ങള്‍ തട്ടിയെടുത്ത് കളഞ്ഞതെന്നും ഇത് അന്ധവിശ്വാസങ്ങളുടെ കടുത്ത ഏടുകളിലേക്ക് നമ്മെ തള്ളിവിടുമെന്നും സുല്‍ഫി പറഞ്ഞിരുന്നു.

ഡോ. ശ്രീനിവാസന്‍ വത്തിക്കാന്‍ സന്ദര്‍ശനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുന്നതോടെയാണ് ഐ.എം.എ അന്വേഷണം തുടങ്ങിയത്. തൃശൂരിലെ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശിശുരോഗവിദഗ്ധനാണ് ഡോ. ശ്രീനിവാസ്.

Kerala doctor who claimed infant recovered due to Mariam Thresia’s intervention under lens.
The Church had formed a tribunal in Thrissur where Sreenivasan had testified that it was a miracle, rather than medical intervention


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.