2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ടിനു യോഹന്നാന്‍

കൊച്ചി: കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ദേശീയ താരം ടിനു യോഹന്നാന്‍. ഡേവ് വാട്‌മോറിന്റെ കരാര്‍ അവസാനിച്ചതിനാലാണ് നിയമനം. കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്‌മോര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ മോശം പ്രകടനം വാട്‌മോറിനു തിരിച്ചടിയായിരുന്നു.

ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാന്‍. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം കുറിച്ചത്.ഫിറോസ് റഷീദ് അണ്ടര്‍23 ടീമിന്റേയും മുന്‍ ഓള്‍റൗണ്ടര്‍ സുനില്‍ ഒയാസിസ് അണ്ടര്‍ 19 ന്റെയും പി.പ്രശാന്ത് അണ്ടര്‍ 16 ടീമിന്റെയും പരിശീലകനാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.